കൊല്ലം: ഭക്ഷ്യസുരക്ഷയെ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് ഹാനികരമാവുകയും ചെയ്യുന്ന എഥനോള്‍ കലര്‍ത്തിയ ഇ 20 പെട്രോളിന്റെ ഉത്പാദനവും വിൽപനയും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ ഉത്പാദനത്തിനും വില്പനയും നമ്മുടെ ഭക്ഷ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയില്‍ എഥനോളിന്റെ 65% വും ‘ഭക്ഷ്യധാന്യങ്ങളില്‍' നിന്നും ‘കരിമ്പില്‍' നിന്നും 'ചോളത്തില്‍' നിന്നുമാണ് ഉല്പാദിപ്പിക്കുന്നത്.
അതിനാല്‍ ഭക്ഷ്യ ധാന്യങ്ങളുടേയും പഞ്ചസാരയുടേയും മുട്ടയുടേയും മറ്റു നിത്യോപയോഗ സാധനങ്ങളുടേയും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ പൊതുവിതരണത്തിനായി മാറ്റിവയ്ക്കേണ്ട ഭക്ഷ്യധാന്യം കുത്തകകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇത് ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
കൊല്ലം മര്‍ച്ചന്റ് അസോസിയേഷന് ഹാളില്‍ ചേര്‍ന്ന യോഗം ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോര്‍ജ് മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡി.എം.എ. സലിം അധ്യക്ഷനായി. തകിടി കൃഷ്ണന് നായര്‍, എ.കെ. രവീന്ദ്രന്, ഫാ. കുര്യന് ജോസഫ്, പ്രഫ. ജോണ്‍ മാത്യു കുട്ടനാട്, നിധീഷ് ജോര്‍ജ്, ഡോ.പി.എല്‍. ജോസ്, എം. ഇബ്രാഹിം കുട്ടി, കെ.എസ്. പ്രഭാത്, മാജി മാത്യു, കണ്ടച്ചിറ യേശുദാസ്, ആര്‍തര്‍ ലോറന്‍സ്, ബി. ധര്മരാജന്, സുധാന്‍ പളളത്ത്, സുഖി രാജന്, ലൈല മോനച്ചന്, നേഹ മരിയ, എ.സൗദ എന്നിവര്‍ പ്രസംഗിച്ചു.